ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം,പാലാരിവട്ടം പാലത്തിന് അടിയിലൂടെ വാഹനങ്ങള്‍ കടത്തിവിടില്ല

കൊച്ചി; പാലാരിവട്ടം ബാപ്പാസിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം.ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.മേല്‍പ്പാലത്തിനടിയിലൂടെ കാക്കനാട് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങള്‍ കടത്തി വിടില്ല. പാലാരിവട്ടം മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.
രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളില്‍ നിന്നും സിവില്‍ ലൈന്‍ റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ മേല്‍പ്പാലത്തിനടിയിലൂടെ കടത്തി വിടില്ല. പാലത്തിന് ഇരുവശത്തുമായി 300 മീറ്റര്‍ അകലത്തില്‍ പുതിയ രണ്ട് യുടേണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സെന്റര്‍, ഒബ്രോണ് മാള്‍ എന്നിവിടങ്ങളിലെ യുടേണിന് പുറമേയാണിത്.
പാലാരിവട്ടം ഭാഗത്തുനിന്നും കാക്കനാട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ പാലത്തിന്റെ ഇടപ്പള്ളി ഭാത്തുള്ള യുടേണിലൂടെ കടന്ന് പോകണം. ഇടപ്പള്ളി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് പാലത്തിന്റെ വൈറ്റില ഭാഗത്തും യുടേണ്‍ സൗകര്യമുണ്ട്. രണ്ട് ഭാഗത്തുമുള്ള ഇട റോഡുകളും നരഗത്തിലേക്ക് എത്താന്‍ ഉപയോഗിക്കാം. പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം ഓടിക്കാം. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. വിജയിച്ചാല്‍ സിഗ്നലുകള്‍ സ്ഥാപിക്കും.