ഒഡിഷയിലെ റൂർക്കേലയിൽ സ്‌പൈഡർമാൻ വേഷം ധരിച്ച് ബൈക്കിൽ അപകടകരമായ അഭ്യാസപ്രകടനം നടത്തിയ യുവാവിന് ട്രാഫിക് പൊലീസിന്റെ കനത്ത പിഴ. ഇയാൾക്ക് 15,000 രൂപയാണ് പിഴയടയ്ക്കേണ്ടിവന്നത്.
ബുധനാഴ്ച തിരക്കേറിയ നഗരവീഥികളിലൂടെ ഹെൽമറ്റ് ധരിക്കാതെ അതിവേഗത്തിൽ പാഞ്ഞ യുവാവിന്റെ സാഹസിക പ്രകടനം യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഭീതിയിലാക്കി. മാത്രമല്ല, ബൈക്കിന്റെ സൈലൻസർ നിയമവിരുദ്ധമായി മാറ്റം വരുത്തിയതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ട്രാഫിക് പൊലീസിനെ കണ്ടയുടൻ യുവാവ് ഹഠാത് ബ്രേക്കിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ 15,000 രൂപ പിഴ ചുമത്തുകയാണുണ്ടായത്.
Tag: Traffic police fines youth Rs 15,000 for performing stunts on bike dressed as Spiderman