CrimeLatest NewsLaw,
റെയ്ഡ്; ട്രാഫിക് ഉദ്യോഗസ്ഥന്റെ ആഢംബര വീട് കണ്ട് അന്തംവിട്ട് പോലീസ്
മോസ്‌കോ: ട്രാഫിക് ഉദ്യോഗസ്ഥന്റെ വീട് കണ്ട് അന്തംവിട്ട് പോലീസ്. അഴിമതി ആരേപണത്തില്‍ പെട്ട ട്രാഫിക് ഉദ്യോഗസ്ഥന്‍ കേണല്‍ അലക്‌സി സഫോനോവ് വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പോയ പോലീസാണ് വീട് കണ്ട് ഞെട്ടിയത്.
ആഡംബരങ്ങള്‍ നിറഞ്ഞ മുറികള്‍, ഡെക്കറേഷനുകള്‍, ബില്യാര്‍ഡ് ഹാള്‍ എല്ലാത്തിലുമുപരി ശുചിമുറികള്‍ മുഴുവന്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ചിരിക്കുകയാണ്.
വ്യാജ പെര്‍മിറ്റുകള്‍ നല്‍കി വ്യവസായികള്‍ക്ക് ഒത്താശ നല്‍കി എന്ന ആരോപണമാണ് ഇയാള്‍ക്കെതിരെ ഉള്ളത്. ഇയാള്‍ക്കെതിരെ കേസ് നടക്കുന്നതിനാല്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
അതേ സമയം ഇയാളുടെ വീട്ടില്‍ നിന്നും രണ്ട് കോടിയോളം വില വരുന്ന വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മറ്റ് 35 ഉദ്യോഗസ്ഥരും ചേര്‍ന്ന് മാഫിയ സംഘമായി പ്രവര്‍ത്തിക്കുന്നു എന്നാണ് പോലീസ് നിഗമനം