keralaKerala NewsLatest News

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു; ചരക്കുവാഹനങ്ങൾക്കും അനുമതി

മണ്ണിടിച്ചിലിനെ തുടർന്ന് നിയന്ത്രണവിധേയമായിരുന്ന താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ചരക്കുവാഹനങ്ങൾക്കും ഗതാഗതാനുമതി നൽകി. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ചരക്കുവാഹനങ്ങൾക്ക് ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം പ്രവേശനം. ഹെയർപിൻ വളവുകളിൽ സ്ലോട്ട് ക്രമീകരണം. ഒൻപതാം വളവിൽ പാർക്കിംഗ് വിലക്ക്. സുരക്ഷ ഉറപ്പാക്കാൻ റഡാർ പരിശോധന നടത്തും. യോഗത്തിൽ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ റോഡ് പൂർണമായി തുറന്നിട്ടില്ല. ചെറുവാഹനങ്ങൾക്കും മുൻഗണന തുടരും. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ റോഡിന്റെ മുഴുവൻ ഗതാഗതവും പുനരാരംഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

Tag: Traffic restrictions on Thamarassery Pass lifted; goods vehicles also allowed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button