CrimeDeathKerala NewsLatest NewsLaw,
ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു.
മലപ്പുറം: ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടപ്പാളിലാണ് സംഭവം. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് മരിച്ചത്.
എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്കപോകവേ വട്ടംകുളം വില്ലേജ് ഓഫീസിന് സമീപം മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കവേ ലോറിക്കടിയിലേക്ക് വീണാണ് മരണം സംഭവിച്ചത്.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയില്‍ ഹെല്‍മറ്റ് തെറിച്ചു പോയതോടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഷുഹൈബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.