Kerala NewsLatest NewsNews

സംസ്ഥാനത്ത് ശക്തമായ മഴ, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയില്‍ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. ആലുവ പാലസിന് മുന്നില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തില്‍ അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

അങ്കമാലിയില്‍ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. കുടയംപടിയില്‍ വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മറിഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു.

സംസഥാനത്ത് ട്രെയിന്‍ ഗതാഗതം ശക്തമായ കാറ്റിലും മഴയിലും തടസ്സപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ട്രാക്കിലേക്ക് വീഴുകയും ഇതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള, പാലക്കാട്-തിരുനെല്‍വേലി പാലരുവി, ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം വൈകാതെ പുനഃസ്ഥാപിക്കുമെന്നു റെയില്‍വേ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button