indiaLatest NewsNationalNews

ദില്ലിയിൽ എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഇന്നും തുടരുന്നു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ഇന്ന് പങ്കെടുക്കും

ദില്ലിയിൽ എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ഇന്നും തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയും വൈകിട്ട് വരെ പങ്കെടുത്ത പരിപാടിയിൽ, ഹാജരാകാതിരുന്ന എംപിമാരെയും ഇന്ന് നിർബന്ധമായും പങ്കെടുക്കണമെന്ന് ബിജെപി- എൻഡിഎ നേതൃത്വം കർശനമായി നിർദേശം നൽകിയിട്ടുണ്ട്. നാളെ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ പരിശീലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ഇന്നലെ എത്താതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ദില്ലിയിൽ വിളിപ്പിച്ചു, അദ്ദേഹം ഇന്ന് പരിശീലനത്തിൽ പങ്കെടുക്കും. ലോക്സഭാ മണ്ഡലങ്ങളിൽ “ടിഫിൻ യോഗങ്ങൾ” സംഘടിപ്പിക്കണമെന്ന് എല്ലാ ബിജെപി എംപിമാരോടും പ്രധാനമന്ത്രി നിർദേശിച്ചു. മണ്ഡലങ്ങളിലെ പ്രശ്നങ്ങളും ജനങ്ങളുടെ അഭിപ്രായങ്ങളും മനസ്സിലാക്കാൻ ഇത്തരം യോഗങ്ങൾ ഓരോ മാസവും നടത്തണം എന്നാണ് നിർദേശം.

പാർലമെന്റിൽ കൂടുതൽ സജീവമായി ഇടപെടാനും, സമ്മേളനങ്ങൾക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കണ്ടുമുട്ടാനും എംപിമാരോട് നിർദ്ദേശിച്ചു. കൂടാതെ ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓൺലൈൻ ഗെയിമിംഗിന്റെ സാധ്യതകൾ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിലും ശ്രദ്ധ പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

Tag: Training program for NDA MPs continues in Delhi today; Union Minister of State Suresh Gopi will also participate today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button