DeathKerala NewsLatest NewsMovie
അനന്യയുടെ ജീവിതം സിനിമയാകുന്നു.
ട്രാന്‍സ്ജന്‍ഡര്‍ അനന്യയുടെ ജീവിതം സിനിമയാകുന്നു. ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയത് വിജയകരമാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനന്യ കുമാരിയുടെ ജീവിതമാണ് സിനിമയാക്കുന്നത്.
പ്രദീപ് ചൊക്ലിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.ജീവിത പ്രതിസന്ധികളോട് പൊരുതി ജീവിതം മു്‌ന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ജൂലായ് 20ന് അനന്യ ആത്മഹത്യ ചെയ്തത്.
ട്രാന്‍സ്ജന്‍ഡറായതിനാല്‍ അനന്യയുടെ ജീവിത കഥ സിനിമ ആകുമ്പോള്‍ ഒരു ട്രാന്‍സ്‌ജെഡര്‍ തന്നെ ആയിരിക്കും അനന്യയായി കഥാപാത്രം ചെയ്യുന്നത്.