അപേക്ഷാ ഫോറങ്ങളില്‍ ട്രാൻസ്ജെൻഡർ കോളം: ഭിന്നലിംഗക്കാർക്ക് സന്തോഷം.

തൃശ്ശൂർ/ കേരളത്തിൽ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ ഭിന്നലിംഗക്കാർക്ക് പ്രത്യേക കോളം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്ത് ഭിന്നലിംഗക്കാർ. ആദ്യ ഭിന്നലിംഗ ഡോക്ടർ വിഷ്ണുപ്രിയയാണ് സർക്കാർ നീക്കത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലുമാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഭിന്നലിംഗക്കാർക്ക് പ്രത്യേക കോളം അനുവദിച്ചിരിക്കുന്നത്.
ഭിന്നലിംഗക്കാർക്ക് വേണ്ട വിധത്തിൽ സംവരണം കൊണ്ടുവരണമെന്നും,വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് വഴി തുറക്കണമെന്നും,വിഷ്ണു പ്രിയ ആവശ്യപ്പെടുന്നുണ്ട്. അവഗണിക്കപ്പെട്ട ഭിന്നലിംഗത്തിൽപ്പെട്ടവരുടെ ഉന്നമനത്തിനായി സർക്കാർ ഇപ്പോൾ കൈക്കൊള്ളുന്ന നടപടികൾ ഏറെ ആശ്വാസകരവും പ്രതീക്ഷ നൽകുന്നതാണെന്നും വിഷ്ണു പ്രിയ പറയുന്നു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ആണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അപര്യാപ്തമാണെന്നും മിക്ക ഫോറങ്ങളിലും അപേക്ഷകന്‍ എന്നു മാത്രമേ കാണുന്നുള്ളൂ എന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ലിംഗ നിഷ്പക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകന്‍/അപേക്ഷക എന്നാക്കി മാറ്റാവുന്നതാണെന്നും വിലയിരുത്തിയിരുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ഉണ്ടാക്കുകയും അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം കൊടുക്കുകയും ചെയ്യുന്ന കേരളത്തില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ അപേക്ഷകളില്‍ മാറ്റം വരുത്താമെന്ന് തുടർന്നാണ് സർക്കാർ തീരുമാനിക്കുന്നത്. 2019ലെ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആക്ട് പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഐഡന്റിറ്റിയെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാല്‍ ഈ വിഭാഗത്തെ കൂടി അപേക്ഷ ഫോറത്തില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം സർക്കാർ എടുക്കുന്നത്.