keralaKerala NewsLatest News
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ ആരംഭിച്ചു

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ ആരംഭിച്ചു. കോട്ടയം വിജിലൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. 28 ദിവസം കൊണ്ട് വിചാരണ പൂർത്തിയാകും. കേസിൽ 130 സാക്ഷികളെ വിസ്തരിക്കും.
2003 ലെ സർവീസ് കാലാവധിയിൽ 138 ശതമാനമാണ് വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്. അതിൽ തന്നെ ആദ്യം 64 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അതിവേഗം കേസ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ് ആണ്.
Tag: Trial begins in case against former DGP Tomin J. Thachankary for amassing wealth beyond his means



