ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി, ബിഷപ്പിന് എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങി.
കഴിഞ്ഞ അവധിക്ക് ഹാജരാകാതിരുന്നത് താൻ താമസിക്കുന്ന സ്ഥലം കണ്ടയിൻമെന്റ് സോണിലായതിനാലാണെന്നായിരുന്നു ഫ്രാങ്കോയുടെ വാദം. തുടച്ചയായി 14 തവണ കോടതിയിൽ ഹാജരാകാതെ കോടതിയെ കബളിപ്പിച്ച ബിഷപ്പ് ഫ്രാങ്കോക്ക് കോടതി നിയമത്തിന്റെ വഴിയിൽ തന്നെ പണികൊടുത്തു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. ബിഷപ്പിന് എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോട്ടയത്തെ വിചാരണക്കോടതിയാണ് ജാമ്യം റദ്ദു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കാത്ത ജാമ്യക്കാർക്ക് എതിരെ കോടതി പ്രത്യേക കേസെടുത്തു. ജാമ്യത്തുക കണ്ട് കെട്ടാതിരിക്കുവാൻ കാരണം ബോധിപ്പിക്കാൻ ഉള്ള നോട്ടീസീനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിചാരണ കോടതിയായ കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി ജി. ഗോപകുമാറിന്റേതാണ് ഉത്തരവ്. തുടച്ചയായി 14 തവണയാണ് പ്രതി കോടതിയിൽ ഹാജരാകാതിരിക്കുന്നത്. കഴിഞ്ഞ അവധി ദിവസമായ 01.07.20ന് പ്രതി കണ്ടയിൻമെന്റ് സോണിലായതിനാലാണ് ഹാജരാകാതിരുന്നത് എന്ന് പ്രതിഭാഗം ബോധിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതിയായ ബിഷപ്പ് താമസിക്കുന്ന ബിഷപ്പ് ഹൗസ് ഉൾപ്പെടുന്ന ജലന്തർ സിവിൽ ലൈൻ മേഖല കണ്ടയിൻമെന്റ് സോൺ അല്ലെന്നും മനഃപൂർവ്വം കേസ് നീട്ടുവാനുള്ള ശ്രമമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത് എന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബുവിന്റെ വാദം അംഗീകരിച്ചാണ് കോടതി കടുത്ത നടപടിലേക്ക് നീങ്ങിയത്. കോടതി കേസ് അടുത്ത മാസം പതിമൂന്നാം തീയതിലേക്ക് മാറ്റിയിരിക്കുകയാണ്.