റിലയൻസിനെ മോഹിപ്പിച്ചെന്ന് ട്രിബ്യൂണൽ 240 കോടf കെഎസ്ഇബി നൽകണം
അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ബിഎസ്ഇ എസിന് കെഎസ്ഇബി 240 കോടി നൽകണമെന്ന് ഇലക്ട്രിസിറ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി. 2015ൽ കമ്പനിയുമായുള്ള കരാർ അവസാനിച്ച ശേഷം കമ്പനിയുടെ കെെവശമുണ്ടായിരുന്ന ഇന്ധനമായ നാഫ്ത കത്തിച്ചു തീർക്കാൻ ഉത്പാദിപ്പിച്ച വെെദ്യുതിക്കും ശേഖരിച്ച നാഫ്ത യ്ക്കുമാണ് ഈ വില. കെഎസ്ഇബിയ്ക്ക് ആവശ്യമില്ലാതിരുന്നിട്ടും ഇത് സ്വീകരിക്കേണ്ടി വന്നു.
കരാർ നീട്ടാമെന്ന് പറഞ്ഞ് കേരള സർക്കാരും കെഎസ്ഇബിയും ബിഎസ്ഇസിനെ മോഹിപ്പിച്ചതിനാൽ അവരുടെ പ്രതീക്ഷ നിയമപരമാണെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ. 240 കോടി നൽകേണ്ടിവന്നാൽ അതും ജനത്തിന്റെ വെെദ്യുതി ബില്ലിലെത്തും. 1999 ലാണ് കൊച്ചിയിലെ ബിഎസ്ഇസും കെഎസ്ഇബിയും തമ്മിൽ വെെദ്യുതി വാങ്ങാൻ കരാറിൽ ഏർപ്പെടുന്നത്. നാഫ്ത ഉപയോഗിച്ചതായിരുന്നു ഉത്പാദനം. നാഫ്തയുപടെ വിലയനുസരിച്ച് യൂണിറ്റിന് 9രൂപ വരെ നിരക്ക് ഉയർന്നിരുന്നു. ഫ്ക്സിഡ് ചാർജായി യൂണിറ്റിന് 90 പെെസയും നൽകിയിരുന്നു. 2015ൽ കരാർ അവസാനിച്ചു. വിലകൂടിയതിനാൽ വല്ലപ്പോഴും മാത്രമേ കെഎസ്ഇബി വെെദ്യുതി സ്വീകരിച്ചിരുന്നുള്ളു . 2015 ൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരാർ പുതുക്കാൻ കമ്പനി താത്പര്യം പ്രകടിപ്പിച്ചു. കെഎസ്ഇബിയ്ക്കുമേൽ സമ്മർദ്ദവുമുണ്ടായി. നഫ്തയിൽ നിന്ന് ചെലവു കുറഞ്ഞ ഇന്ധനമായ എൽജിയിലേക്ക് മാറിയാൽ കരാർ പുതുക്കാമെന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്. എന്ാൽ ഇന്ധന മാറ്റത്തിന് കമ്പനിയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. കരാർ പുതുക്കാൻ കമ്പനി റെഗുലേറ്റരി കമ്മീഷമനെ സമീപിച്ചു. നിബന്ധനകളോടെ രണ്ടുവർഷത്തേക്ക് പുതുക്കാൻ തത്ത്വത്തിൽ ധാരണയായെന്നും ഇക്കാര്യം കമ്മീഷൻ തീരുമാനിക്കുമെന്നും സർക്കാർ ഉത്തരവിറക്കി. കെഎസ്ഇബിയും ബിഎസ്ഇഎസും തമ്മിൽ നിരക്കിലും വ്യവസ്ഥകളിലും ധാരണയാകാത്തതിനാൽ കമ്മീഷൻ അപേക്ഷ തള്ളി.
കരാർ നിലവിലുണ്ടായിരുന്ന 2014 നവംബരിൽ മതിയായ നാഫ്ത ശേഖരിക്കാർ കമ്പനിയ്ക്ക് കെഎസ്ഇബി നിർദേശം നൽകിയിരുന്നു. 10,400 ടൺ ശേഖരിച്ചെന്നാണ് കമ്പനിയുടെ കണക്ക്. കരാർ അവസാനിച്ച് വെെദ്യുതിയുത്പാദനം നടക്കാതെ വന്നതോടെ നാഫ്ത ശേഖരം സുരക്ഷ പ്രശ്നമായി. നാഫ്ത നീക്കാൻ കളക്ടർഡ ആവശ്യപ്പെട്ടപ്പോൾ കമ്പനി ഹെെക്കോടതിയെ സമീപിച്ചു. നാഫ്ത കത്തിച്ചു തീർക്കാൻ ഗ്രിഡ് ഉപയോഗിക്കുന്നതിന് ബാധകമായ നിരക്കുമാത്രം സ്വീകരിച്ച് വെെദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി യ്ക്ക് നൽകുക അല്ലെങ്കിൽ മറ്റുള്ളവർക്ക് വിൽക്കുക. അതുമല്ലെങ്കിൽ ഫാക്ട് പോലുള്ള സ്ഥാപനങ്ങൾക്ക് നാഫ്ത കെെമാറുക- എന്ന് ഹെെക്കോടതി നിർദേശം നൽകി.
എന്നാൽ, മറ്റു സ്ഥാപനങ്ങൾക്ക് നാഫ്ത കെെമാറാൻ കമ്പനി തയാറായില്ല. നാഫ്ത കെെമാറാനുള്ള പെെപ്പ് ലീക്കാണെന്ന് കമ്പനി പറഞ്ഞത്. പകരം ഗ്രിഡിന് ബാധകമായ ചെലവ് വാങ്ങാമെന്ന ആദ്യനിർദേശം സ്വീകരിച്ച് 1 മാസം 6.19 കോടി യൂണിറ്റ് ഉത്പാദിപ്പിച്ചു. യൂണിറ്റിന് 4രൂപവരെയാണ് ലഭിക്കുമായിരുന്നത്. എന്നാൽ, മുൻ കരാർ പ്രകാരമുള്ള നിരക്കും പിക്സ്ഡ് ചാർജും ഉൾപ്പെടെ 157.34 കോടി വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
ഇതനുസരിച്ച് യൂണിറ്റിന് 25.41 രൂപ വരും. ഹെെക്കോടതി നിർദേശിച്ചതുപോലെ ഗ്രിഡിന് ബാധകമായ നിരക്കുമാത്രം കമ്മിഷൻ അനുവദിച്ചു. ഇതിനെതിരേയാണ് ട്രിബ്യൂണലിനെ സമീപിച്ച് കമ്പനി അനുകൂലവിധി നേടിയത്. കമ്പനിയ്ക്ക് 157.34 കോടിയും എട്ടു വർഷത്തെ പലിശയും നൽകണം.നിയമപരമായ പ്രതീക്ഷ എന്നതത്ത്വം ഇന്ത്യൻ കോടതികൾ വളരെ അപൂർവമായേ സ്വീകരിക്കാറുള്ളു. വിധിയ്ക്കെതിരെ അപ്പീൽ പോകുന്നതിനെക്കുറിച്ച് തിങ്കളാഴ്ച മന്ത്രി കെ . കൃഷ്ണൻകുട്ടി നടത്തുന്ന ചർച്ചയിൽ തീരുമാനമുണ്ടാവും.
Tag: Tribunal orders KSEB to pay Rs 240 crore for misleading Reliance