മുംബൈ: മുംബൈ ഹൈക്കോടതിയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ കോടതി സംവിധാനം നടക്കുന്നത് വെര്‍ച്വലായാണ്. ഇത്തരത്തില്‍ ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ അഭിഭാഷകന്‍ അറിയാതെ മൈക്ക് ഓണായി. കേസ് ഹിയറിങ് നടന്നുകൊണ്ടിരിക്കെ മൈക്ക് ഓണായത് അറിയാതിരുന്ന അഭിഭാഷകന്‍ കോടതിയെ അവഹേളിക്കുന്ന തരത്തില്‍ കോടതിയെ പഴി പറഞ്ഞു.
ജസ്റ്റിസ് കോട്വാള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ പിന്നെ മറ്റു ചിലരും ഈ സമയം കോടതിയിലുണ്ടായിരുന്നു. അഭിഭാഷകന്‍ പറയുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതും ആരാണ് കോടതി അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചതെന്ന് കോടതി ചോദിച്ചതും അഭിഭാഷകന്‍ ലോഗ് ഔട്ട് ചെയ്ത് കോണ്‍ഫറന്‍സിന് പുറത്തു പോയി.
ആരാണ് പരാമര്‍ശം നടത്തിയതെന്നറിയാത്ത കോടതി സഹായിയോട് ആരാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്ന് കണ്ടെത്താന്‍ ഉത്തരവിട്ടു. തുടര്‍ന്ന്് അഭിഭാഷകനെ കണ്ടെത്തുകയും അതേ കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു.
വീണ്ടും വെര്‍ച്വല്‍ ഹിയറിങില്‍ പങ്കെടുത്ത അഭിഭാഷകനെ കോടതി വിമര്‍ശിക്കുകയും താകീത് നല്‍കുകയും ചെയ്തു. കോടതി പെരുമാറ്റ ചട്ടം മറ്റുള്ള അഭിഭാഷകരില്‍ നിന്നും മനസ്സിലാക്കണമെന്ന നിര്‍ദേശം നല്‍കി കോടതി അഭിഭാഷകനെ വെര്‍ച്വല്‍ ഹിയറിങില്‍ നിന്നും പുറത്താക്കുകയും ചെയ്തു.