Kerala NewsLatest NewsUncategorized

വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വീരന്മാരെ കുടുക്കാൻ സൈബർ പട്രോളിങ്ങുമായി കേരള പോലീസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ പട്രോളിംഗ് തുടങ്ങി. സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എന്നാൽ കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നത് മാത്രമല്ല ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം തെറ്റായ സന്ദേശങ്ങൾ നിർമിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ കർശനമായ സൈബർ പട്രോളിംഗ് നടത്താൻ പോലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവയ്ക്ക് നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button