Kerala NewsLatest NewsNews

തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ അടക്കം 7 കൗൺസിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നു. കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കാനും നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ അടക്കം ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ്
ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു. മുൻ കരുതൽ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാൻ സാധിച്ചതെന്നും പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

നഗരസഭ ഇതിനായി ആക്ഷൻ പ്ലാൻ തന്നെ രൂപീകരിച്ചിട്ടുണ്ടെന്ന് മേയർ വിശദീകരിച്ചു. കടകളിൽ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോൾ ലംഘിക്കുന്നവരുടെ ലൈസെൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് മടിക്കില്ല, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ നിയോഗിക്കാനും തീരുമാനം ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button