CinemaKerala NewsLatest News

ബീഫ് കഴിച്ചും ഹാന്‍സ് ചവച്ചും സുരേന്ദ്രനെ ട്രോളുന്നു, കടക്ക് പുറത്തെന്ന് ഷമ്മി തിലകന്‍;രാഷ്ട്രീയക്കാരെ ട്രോളി ഒരു താത്വിക അവലോകനത്തിലെ ഗാനം

പിണറായി സര്‍ക്കാരിനും ബിജെപിക്കും കൊട്ട് കൊടുത്ത് ഒരു താത്വിക അവലോകനം എന്ന സിനിമയിലെ ഗാനം. ജോജു ജോര്‍ജ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ ഒരുക്കുന്ന ‘ഒരു താത്വിക അവലോകനം’ ചിത്രത്തിലെ ആക്ഷേപഹാസ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ആര്‍കെപി നേതാവിന്റെ ‘കടക്ക് പുറത്ത്’ സംഭാഷണങ്ങളും കെജെപി സംസ്ഥാന പ്രസിഡന്റ് രമേശന്‍ വട്ടക്കുഴിയുടെ ബീഫ് കഴിക്കലും ഹാന്‍സ് ഉപയോഗവുമെല്ലാം ഉള്‍പ്പെടുത്തിയ ഗാനം സമകാലീന രാഷ്ടീയ സംഭവങ്ങളെ കുറിച്ചാണ് പറയുന്നത്.

രാഷ്ട്രീയ ആക്ഷേഹാസ്യമായി ഒരുങ്ങുന്ന താത്വിക അവലോകനത്തിന് അഖില്‍ മാരാര്‍ തന്നെയാണ് തിരക്കഥ രചിക്കുന്നതും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി, ശൈലജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.രാഷ്ട്രീയ നേതാക്കളുടെ പ്രശസ്ത സംഭാഷണങ്ങളും രാഷ്ട്രീയ സംഭവങ്ങളും നര്‍മ്മത്തോടെയാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ”ആന പോലൊരു വണ്ടി” എന്ന ഗാനത്തിന് മുരുകന്‍ കാട്ടാക്കടയാണ് വരികള്‍ ഒരുക്കിയത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ച ഗാനത്തിന് ഒ.കെ രവിശങ്കര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലിജോ പോള്‍ കൈകാര്യം ചെയ്യുന്നു. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാന്‍ റഹ്‌മാനും നിര്‍വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button