international newsLatest NewsWorld

അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷാ സംരക്ഷണം പിൻവലിച്ച് ട്രംപ് ഭരണകൂടം

അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നൽകിയിരുന്ന സീക്രട്ട് സർവീസ് സുരക്ഷാ സംരക്ഷണം ട്രംപ് ഭരണകൂടം പിൻവലിച്ചു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരാണ് വിവരം സ്ഥിരീകരിച്ചത്. മുൻ വൈസ് പ്രസിഡന്റ്‌മാർക്ക് പതിവായി ലഭിക്കുന്ന ആറുമാസത്തെ സുരക്ഷാ കാലാവധി ജൂലൈ 21-ന് അവസാനിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ബൈഡൻ ഭരണകാലത്ത് നീട്ടിക്കൊടുത്തിരുന്ന അധിക സംരക്ഷണവും ഇതോടെ പിൻവലിക്കപ്പെട്ടു.

“സീക്രട്ട് സർവീസിന്റെ പ്രൊഫഷണലിസത്തിനും സമർപ്പണത്തിനും സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയ്ക്കും ഹാരിസ് നന്ദിയുള്ളവളാണ്,” എന്ന് അവരുടെ മുതിർന്ന സഹായിയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ഓർമ്മക്കുറിപ്പ് പ്രചരിപ്പിക്കുന്നതിനായി ഹാരിസ് പര്യടനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ യാത്രയിൽ അവർ പൊതുജനങ്ങളുമായി നേരിട്ടുള്ള ഇടപെടലുകൾ നടത്തും എന്നാണ് സൂചന.

“107 ദിവസങ്ങൾ” എന്ന പേരിലാണ് ട്രംപിനെതിരെ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ കാലഘട്ടത്തെക്കുറിച്ചുള്ള ഹാരിസിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. സൈമൺ & ഷുസ്റ്റർ പ്രസിദ്ധീകരിച്ച ഈ കൃതി സെപ്റ്റംബർ 23-ന് അമേരിക്കയിൽ ലഭ്യമാകും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബൈഡൻ സ്ഥാനത്ത് നിന്ന് പിന്മാറിയതിനുശേഷം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ മുന്നോട്ട് വച്ചതായിരുന്നു.

അധികാരമേറ്റതിന് പിന്നാലെ ട്രംപ് രാഷ്ട്രീയ എതിരാളികൾക്കെതിരെ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ചില ഉദ്യോഗസ്ഥരുടെയും മുൻ ഉദ്യോഗസ്ഥരുടെയും സുരക്ഷാ അനുമതികൾ പിൻവലിക്കുകയും, നേരത്തെ തനിക്കെതിരായ കേസുകളുമായി ബന്ധപ്പെട്ട് നീതിന്യായ വ്യവസ്ഥയെ ലക്ഷ്യംവയ്ക്കുകയും ചെയ്തു. സർവകലാശാലകളിൽ നിന്ന് ഫെഡറൽ ഫണ്ടിംഗ് പിൻവലിക്കുന്ന നടപടികളും എടുത്തു. ട്രംപിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്ന മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ വീട്ടിലും ഓഫീസിലും എഫ്ബിഐ റെയ്ഡ് നടത്തിയിരുന്നു.

Tag: Trump administration withdraws Secret Service security protection for former US Vice President Kamala Harris

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button