നൃത്തം ചെയ്യും, കൊടി വീശിയും ആസിയാൻ ഉച്ചകോടിയ്ക്കെത്തി ട്രംപ്

ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൃത്തം ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എയർ ഫോർസ് വൺ വിമാനത്തിൽ ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ട്രംപിന് മലേഷ്യൻ അധികൃതരും പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, കാബിനറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് ഉഷ്മള സ്വീകരണം നൽകിയിരുന്നു. സൈനിക ബഹുമതികൾക്കുശേഷം, ട്രംപ് പരമ്പരാഗത മലേഷ്യൻ നർത്തകരോടൊപ്പം ചുവടുവെച്ചു.
ട്രംപിന്റെ നൃത്തം കണ്ട പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കൂടെ ചേരുകയും, ഇരുവരും താളത്തിനനുസരിച്ച് കൈകൾ വീശി, നിറഞ്ഞ ചിരിയോടെ മുന്നോട്ട് നീങ്ങി. തുടർന്ന്, കാണികളിൽ നിന്നു രണ്ട് കൊടികൾ വാങ്ങി വീശി ചിത്രങ്ങൾക്കായി പോസ് ചെയ്തു. ഇതിന് ശേഷമാണ് ട്രംപ്, പ്രധാനമന്ത്രിയോടൊപ്പം ആസിയാൻ ഉച്ചകോടി വേദിയിലേക്ക് തിരിച്ച് പോയത്.
ഉച്ചകോടിയുടെ ഭാഗമായാണ് ട്രംപ് മലേഷ്യയുമായി ഒരു ഉഭയകക്ഷി വ്യാപാര ഉടമ്പടി ഒപ്പുവയ്ക്കുക. അതിനുശേഷം ട്രംപ് ജപ്പാനിലേക്ക് യാത്ര ചെയ്യും, അവിടെ പുതിയ പ്രധാനമന്ത്രി സനേ തകൈഷി (Sanae Takaichi)യെ കാണും. തുടർന്ന്, നിലവിലുള്ള യുഎസ്-ചൈന വ്യാപാര യുദ്ധം പരിഹരിക്കാനായി ട്രംപ് ദക്ഷിണ കൊറിയയിൽ ഷി ജിൻപിംഗ്യുമായി ഉന്നതതല കൂടിക്കാഴ്ച നടത്തും.
Tag: Trump arrives at ASEAN summit dancing, waving flags



