international newsLatest NewsWorld

ട്രംപിന്റെ വിശ്വസ്തനായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. അദ്ദേഹം ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമ പ്രവര്‍ത്തകനുമായിരുന്നു. യൂത്ത‍വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ഒരു ചടങ്ങിനിടെയായിരുന്നു സംഭവം. ഒരു വിദ്യാര്‍ത്ഥിയുടെ “കൂട്ട വെടിവയ്പ്പ്” സംബന്ധമായ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് വെടിയേറ്റത്.

യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയുമായും സഹസ്ഥാപകനുമായയാളാണ്. ട്രംപ് തന്നെയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

“യുഎസിലെ യുവാക്കളുടെ ഹൃദയത്തെ ചാർലിയേക്കാള്‍ നന്നായി ആരും മനസിലാക്കിയിട്ടില്ല,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചു. “മഹാനായ ചാർലി കിർക്ക് മരിച്ചിരിക്കുന്നു. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാന്‍. ഇപ്പോൾ അദ്ദേഹം നമ്മോടൊപ്പമില്ല. എന്റെ അനുശോചനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനെ അറിയിക്കുന്നു. ചാർലി, ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു.”

ദുഖാചരണത്തിന്റെ ഭാ​ഗമായി രാജ്യത്തെ പതാകകള്‍ പകുതി താഴ്ത്തിയിരിക്കണം എന്ന് വൈറ്റ് ഹൗസ് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വ്യക്തിയെ പൊലീസ് പ്രാഥമികമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും, പരിശോധനയില്‍ അതൊരാള്‍ പ്രതി ആണെന്ന തെളിവ് ലഭിച്ചിട്ടില്ല. ചാർലി കിർക്കിന് വെടിയേൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇതിനോടകംള് പുറത്തുവന്നു.

Tag: Trump confidant Charlie Kirk shot dead

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button