ട്രംപിന് ആകപ്പാടെ കഷ്ടകാലമോ, മെലാനിയയും പിരിയുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാര കസേര നഷ്ട്ടമായ ഡൊണാൾഡ് ട്രംപിന് ആകപ്പാടെ കഷ്ടകാലം തന്നെ. ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് വിടുന്നതിനൊപ്പം ഭാര്യ മെലാനിയ ട്രംപിനെ വിട്ടു പിരിയുകയാണെന്നാണ് ആ വാർത്ത.
മെലാനിയ ട്രംപിനെ പിരിയാൻ തീരുമാനിച്ചതായും, വിവാഹ മോചനം നേടുകയാണെന്നും, വൈറ്റ്ഹൗസ് മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹമോചനത്തിന് വേണ്ടി നിമിഷങ്ങളെണ്ണി മെലാനിയ കാത്തിരിക്കുകയാണെന്നാണ് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പറയുന്നത്.
വൈറ്റ് ഹൗസിൽ ദമ്പതികൾ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുൻ ഉപദേഷ്ടാവ് സ്രെഫാനി വൾക്കോഫ് വെളിപ്പെടുത്തിയിരുന്നു. 15 വർഷം നീണ്ട ട്രംപ് മെലാനിയ വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സൺ മുൻ കമ്യൂണിക്കേ ഷൻസ് ഡയറക്ടർ ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പറഞ്ഞിരി ക്കുന്നത്. ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനായിരുന്നു മെലാനിയ ശ്രമിച്ചിരുന്നത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് മെലാനിയ ഇതുവരെ ഭയപ്പെ ട്ടിരുന്നു. 2016 ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ മെലാനിയ ദുഖിതയായിരുന്നുവെന്ന് അരുടെ സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂർത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് അവർ ന്യൂയോർക്കിൽനിന്ന് വാഷിംഗ്‌ടണിലേക്ക് താമസം മാറുന്നത്.