‘കൊവിഡിനെ ഭയപ്പെടേണ്ട’ എന്ന് പറഞ്ഞ് കോവിഡ് മാറും മുൻപേ ട്രംപ് ആശുപത്രി വിട്ടു

വാഷിംഗ്ടൺ: കൊവിഡ് ചികിത്സയിൽ ആയിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. ‘ആശുപത്രി വിടുകയാണ്. കൊവിഡിനെ ഭയപ്പെടേണ്ട. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായി.’-അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രിയിൽനിന്ന് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങി.
ആശുപത്രിക്ക് പുറത്തു കാത്തുനിന്ന അനുയായികളെ അദ്ദേഹം അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു യാത്ര. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്.വീട്ടിലെത്തി മാസ്ക് അഴിച്ചുമാറ്റി. ചികിത്സയുമായി ബന്ധപെട്ടു മൂന്ന് ദിവസമാണ് ട്രംപ് ആശുപത്രിയിൽ ചിലവഴിച്ചത്.
രോഗമുക്തി നേടാതെയാണ് പ്രസിഡന്റ് ആശുപത്രി വിടുന്നതെന്ന് ഡോക്ടർ പറഞ്ഞു. വൈകാതെ തന്നെ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ രണ്ടിനാണ് ട്രംപിനും, ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഉപദേശകയായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.