CrimeGulfKerala NewsLatest NewsLocal NewsNews
സ്വർണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിച്ചിരുന്നതായി മൊഴി.

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിക്കുകയായിരുന്നു. നയതന്ത്ര ബാഗിൽ എത്തിക്കുന്ന സ്വർണത്തിന്റെ അളവ് അറ്റാഷെയോട് ഇപ്പോഴും കുറച്ചായിരുന്നു പറഞ്ഞിരുന്നതെന്ന് സ്വപ്നയും, സന്ദീപും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. അറ്റാഷെ കൂടുതൽ കൈക്കൂലി ആവശ്യപ്പെടാതിരിക്കാനായിരുന്നു അളവ് കുറച്ച് പറഞ്ഞിരുന്നതെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു.
പല തവണ 10 കിലോയോളം സ്വർണം കൊണ്ടു വന്നാലും 3 കിലോ കൊണ്ടുവന്നതായേ പ്രതികൾ അറ്റാഷെയെ അറിയിച്ചിരുന്നുള്ളു. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന വിഹിതം അറ്റാഷെ കൂട്ടി ചോദിക്കാതിരിക്കാനായിരുന്നു പ്രതികൾ സ്വർണത്തിന്റെ അളവ് കുറച്ച് പറഞ്ഞിരുന്നത്. ഒരു തവണ സ്വർണം കടത്തുമ്പോൾ അറ്റാഷെയ്ക്ക് 1000 മുതൽ 1500 ഡോളർ വരെ പ്രതികൾ വിഹിതമായി നൽകിയിരുന്നത്.