
കിഴക്കന്‍ ലഡാക്കിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കാൻ നയതന്ത്രമേഖലയില്‍ ഇന്ത്യയും, ചൈനയും ശ്രമങ്ങള്‍ നടത്തി വരുമ്പോൾ, അതിർത്തിയിൽ നിന്നും അകലെയല്ലാതെ ചൈന ആയുധ ശേഖരം വര്‍ദ്ധിപ്പിച്ചു കൊണ്ട് യുദ്ധപുറപ്പാടിനെന്നോണം പടക്കോപ്പുകൾ ഒരുക്കുകയാണ്. എല്‍എസിയില്‍ നിന്നും ഒട്ടും അകലെയല്ലാതെയാണ് ചൈന ആയുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍വാന്‍ താഴ്‌വരയുടെ എതിര്‍വശത്ത് തങ്ങളുടെ മേഖലയില്‍ ചൈന ആയുധശേഖരം വര്‍ദ്ധിപ്പിക്കുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങളാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
16 ടാങ്കുകളും വലിയ സൈനിക വാഹനങ്ങളും സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഫ്‌ളാറ്റ്‌ബെഡ് ട്രക്കുകള്‍,ബങ്കറുകള്‍, ആയുധധാരികളായ സൈനികര്‍, മെഷീന്‍ഗണ്ണിന്റെ ഉപകരണങ്ങള്‍, ഡംബര്‍ ട്രക്കുകള്‍, മണ്ണുമാന്തുന്ന യന്ത്രങ്ങള്‍, എന്നിവയെല്ലാം ദൃശ്യങ്ങളിൽ കാണാനാകും. ഗള്‍വാന്‍ താഴ്‌വരയുടെ എതിര്‍വശത്ത് ചൈന സൈന്യത്തിന്റെ ഒരു സ്ഥിരം വിന്യാസം ലക്ഷ്യമിടുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്യോംഗോഗ് സോയില്‍ ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ സംഘര്‍ഷത്തില്‍ എത്തിയത് മെയ് 5 നും 6 നും ആയിരുന്നു.
ഫോക്‌സ്‌ഹോള്‍ പോയിന്റ് എന്ന് അറിയപ്പെടുന്ന തടാത്തിന്റെ വടക്കന്‍ തീരത്തെ തെക്കന്‍ പോയിന്റില്‍ ചൈന പിടി മുറുക്കിയതിനു ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്. ചൈനീസ് സൈന്യം തടകാത്തിന്റെ കിഴക്കന്‍ ഭാഗത്ത് എല്‍എസി മറികടന്ന് ഇന്ത്യന്‍ മേഖലയിലേക്ക് കടന്നു കയറുകയായിരുന്നു. പെഗ്യോംഗ്‌സോ ഏരിയ, ഹോട്ട് സ്പ്രിംഗ്‌സ് സെക്ടറിലെ മൂന്ന് പ്രത്യേക മേഖല എന്നിവിടങ്ങളിലേക്കാണ് കടന്നുകയറിയത്. ഹോട്ട് സ്പ്രിംഗ്‌സിലെ ഗോഗ്ര, പെട്രോളിംഗ് പോയിന്റ് – 14, പിപി 15 എന്നിവിടങ്ങളിലേക്ക് ചൈന 2.3 കിലോമീറ്റര്‍ വരെ കടന്നു കയറുകയുണ്ടായി.
എല്‍എസിക്ക് സമീപം, ഗാള്‍വന്‍ നദിയുടെ എതിര്‍വശത്ത് തന്നെ ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ളതും, 255 കി. മീ. നീളമുള്ളതുമായ ദര്‍ബുക്ക് – ഷ്യോക്ക് -ദൗലത്ത് ബെഗ് ഓള്‍ഡി റോഡ് വരെ ചൈനീസ് സൈന്യം എത്തിനിൽക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത താന് ഈ റോഡ്. ഷ്യോക്ക് നദിക്ക് കുറുകെ വടക്കന്‍ ഭാഗത്തേക്ക് ഇന്ത്യ 1400 അടി ഉയരത്തില്‍ നിര്‍മ്മിച്ച പാലവും രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. ഈ പ്രദേശത്തെ പ്രധാന പെട്രോളിംഗ് പോയിന്റ് 14-15 നു പുറമേ ഫോര്‍ ഫിംഗര്‍, ഗ്രീന്‍ ടോപ്പ് മേഖലയിലും ചൈനീസ് പട്ടാളം ക്യാമ്പ് ചെയ്യുകയാണ്. ചൈനീസ് കടന്നുകയറ്റത്തില്‍ ഇവിടുത്തെ ഗ്രാമീണരും അസ്വസ്ഥരാണ് പ്യൊംഗ്യോംഗ്‌സോ തീരത്തിന് പുറമേ മെറാക്, ലുകുംഗ്, ഉറുംഗ്, മാന്‍, സ്പാംഗ്മിക്, കാകസ്‌റ്റെല്‍ എന്നീ ഗ്രാമങ്ങളിലും നാട്ടുകാരും ചൈനീസ് പട്ടാള സാന്നിധ്യത്തിൽ തീർത്തും അസ്വസ്ഥരാണ്. അതേസമയം ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഇന്ത്യന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ ഔദ്യോഗിക തീരുമാനം വരുന്നത് കാത്ത് നിശബ്ദരായി നില്‍ക്കുകയാണ് ഇന്ത്യന്‍ സൈന്യം ഇപ്പോൾ.