BusinessCinemainternational newsNationalPolitics
രാജ്യത്തിനു പുറത്ത് നിർമിക്കുന്ന ചിത്രങ്ങൾക്ക് നൂറ് ശതമാനം താരിഫ്;നടപടിയുമായി ട്രംപ്

യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊരു സമയപരിധി ട്രംപ് പറഞ്ഞിട്ടില്ല. താരിഫ് എങ്ങനെ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതുവരെ ട്രംപ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നടപ്പാക്കിയിരുന്ന അധിക നികുതി, ഇതോടെ സര്‍വീസ് സെക്ടറിലേക്ക് കൂടി കടക്കും. ഇത് ബോളിവുഡ് അടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
Tag: Trump takes action with a 100 percent tariff on films produced outside the country