വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്;ശക്തമായ പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി: വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മറുപടിയുമായി ഇന്ത്യ.റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ തുടർന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. യുക്രൈനിൽ നൂറു കണക്കിന് പേർ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എന്നുപറഞ്ഞായിരുന്നു.എന്നാൽ ഇന്ത്യ ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകി . അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിൻ്റെ ഭീഷണി ‘ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് നൽകിയത്. ആഗോള വിപണിയിലെ സാഹചര്യങ്ങൾ കാരണമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നും, ഇതിന് യുഎസ് പ്രോത്സാഹിപ്പിച്ചിരുന്നെന്നും പറഞ്ഞ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വ്യാപാരം റഷ്യയോടുള്ള രാഷ്ട്രീയപരമായ പിന്തുണയല്ലെന്നും അറിയിച്ചു.പുടിൻ – സെലൻസ്കി കൂടിക്കാഴ്ചയ്ക്ക് സാധ്യത? ഉപാധികളുണ്ടെന്ന് റഷ്യ, വിശ്വാസത്തിലെടുക്കാതെ യുക്രൈൻ
ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. യുഎസും യൂറോപ്യൻ യൂണിയനും (EU) റഷ്യ – യുക്രൈൻ യുദ്ധത്തെ പരസ്യമായി എതിർക്കുമ്പോഴും റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.അമേരിക്ക റഷ്യയിൽ നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അക്കമിട്ട് നിരത്തിയാണ് ഇന്ത്യയുടെ മറുപടി. ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇവി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവ യുഎസ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്ന് ഇന്ത്യയുടെ പ്രതികരണത്തോട് ട്രംപിൻ്റെ മറുപടി എന്താകുമെന്നാണ്.