ട്രംപിന്‍റെ കർശന കുടിയേറ്റ നിയമങ്ങൾ വിവാഹ വിപണിയെവരെ ബാധിച്ചു

യുഎസ്: ട്രംപിന്‍റെ കർശനമായ കുടിയേറ്റ നിയമങ്ങൾ ഇന്ത്യന്‍ വിവാഹ വിപണിയെ വരെ ബാധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകൾ . പുതിയ നിയമം മൂലം ഇന്ത്യന്‍ വംശജരായ യുഎസ് പൗരന്മാര്‍ തങ്ങളുടെ മക്കളുടെ വിവാഹത്തെ കുറിച്ച് പുനപരിശോധന നടത്തുന്നെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. എച്ച്-1ബി സ്‌കിൽഡ്-വർക്കർ വിസ പ്രോഗ്രാമിന് പിന്നാലെ ഇന്ത്യയിലെ കുടുംബങ്ങൾ തങ്ങളുടെ മക്കളെ നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുമായി വിവാഹം കഴിപ്പിക്കുന്നതിൽ താൽപ്പര്യം കുറയ്ക്കുന്നതായി ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. പങ്കാളികൾക്ക് ജോലി നഷ്ടപ്പെടുമോ അല്ലെങ്കിൽ ഇമിഗ്രേഷൻ പദവി നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് ഇത്തരമൊരു പുതിയ ചിന്ത ഉണ്ടായതെന്നും മാച്ച് മേക്കർമാരും വരന്മാരും കരുതുന്നെന്നും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട് .ട്രംപിന്‍റെ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയതിന് പിന്നലെ ഇന്ത്യൻ കുടുംബങ്ങൾ ഇപ്പോൾ കൂടുതൽ ജാഗ്രതയുള്ളവരായി മാറിയിരിക്കുന്നെന്ന് മാച്ച് മേക്കർമാരും അക്കാദമിക് വിദഗ്ധരും പറയുന്നു.
Tag: Trump’s strict immigration laws affected the marriage market.