BusinessKerala NewsLatest NewsLaw,Local News

റേഷന്‍ കടയും ബാറും അടഞ്ഞു കിടക്കും.

തിരുവനന്തപുരം : ഓണം പ്രമാണിച്ച് 21, 22, 23 തീയതികളില്‍ റേഷന്‍ കടകള്‍ തുറക്കില്ല. പകരം ഇന്നും നാളെയും റേഷന്‍ കടകള്‍ തുറക്കും. ഓണം കഴിഞ്ഞും ലഭ്യമാകാത്തവര്‍ക്ക് ഓണ കിറ്റ് വിതരണം ചെയ്യും.

37 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് ഇതുവരെ ഓണകിറ്റ് വിതരണം നടത്തിയിട്ടില്ലെന്നാണ് കണക്കുകള്‍. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ എന്നിവ തുറക്കില്ലെന്ന് എക്സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരുവോണ നാളില്‍ മദ്യവില്‍പന ശാലകള്‍ തുറന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button