സി ഐ ഡി മൂസക്ക് ആനിമേഷൻ പതിപ്പ് വരുന്നു.

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ സി ഐ ഡി മൂസക്ക് ആനിമേഷൻ പതിപ്പ് ഒരുങ്ങുന്നു. ചിത്രം പുറത്തിറങ്ങി 17 വർഷം പിന്നിടുന്ന സമയത്ത് നടൻ ദിലീപ് തന്നെ യാണ് പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. ലോക ആനിമേഷൻ ദിനത്തിലാണ് പ്രഖ്യാപനം എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തു വിട്ടു.
ദിലീപിനെ നായകനാക്കി ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ ആണ് സിഐഡി മൂസ പുറത്തിറങ്ങിയത്.ഗ്രാന്റ് പ്രൊഡക്ഷ ൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ്, ആശിഷ് വിദ്യാർഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്നു.
ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരി പ്പിനിടെയാണ് ആനിമേഷൻ പതിപ്പ് പുറത്ത് വരുന്നത്.സി.ഐ. ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് തൻ്റെ പ്രതീക്ഷയെന്നും അങ്ങനെ സംഭവിക്കണമെങ്കിൽ ഉദയനും സിബിയും ഒന്നിക്കണമെന്നും സംവിധായകൻ ജോണി ആൻ്റണി പ്രതികരിച്ചു.