CharityKerala NewsLatest News

ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണ്, ദയവു ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്; ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തവനൂര്‍ സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ രംഗത്ത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഫിറോസ് കുന്നുംപറമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദയവ് ചെയ്ത് തന്നെ ഇങ്ങനെ ആക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നുമാണ് ഫിറേസ് പറയുന്നത്. ഫിറോസിന്റെ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകള്‍ പരത്തുക. വോയ്‌സുകള്‍ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശമായ ഒരു പ്രവണതയാണത്.’ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും ഫിറോസ് കുന്നുംപറമ്പില്‍. ‘പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. ഒരുപാട് പേര്‍ക്ക് നല്ല കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ എത്തിയത്.

എന്നാല്‍ ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്.’ഒന്നുമില്ലെങ്കില്‍ പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങള്‍ പറയണം.ആശയപരമായി കാര്യങ്ങള്‍ പറയണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ് പെണ്ണുപിടിയനാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലൂടെ എന്നേയും എന്റെ കുടുംബത്തേയും നശിപ്പിക്കാന്‍ സാധിക്കും. പക്ഷെ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്.”മത്സരംരംഗത്തേക്ക് കടന്നുവരുന്നത് വരെ എനിക്കെതിരെ ഒരു ആരോപണവും പരാതിയും ഉണ്ടായിരുന്നില്ല. ദയവ് ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണ്.’ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button