ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല

ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല. സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. അന്വേഷണ നടപടികൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് വിജയ് യാത്ര മാറ്റിവെച്ചതെന്നാണ് ടിവികെ വ്യക്തമാക്കുന്നത്. നേരത്തെ വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, ടിവികെയുടെ ചെന്നൈ ആസ്ഥാനം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലുള്ള ഓഫീസ് കഴിഞ്ഞ ദിവസം തുറന്നു. കരൂർ ദുരന്തത്തിന് ശേഷം 17 ദിവസമായി ഓഫീസ് അടച്ചിടപ്പെട്ട നിലയിലായിരുന്നു. 41 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ പാർട്ടി പ്രവർത്തനങ്ങൾ മുഴുവനും നിർത്തിവച്ചിരുന്നു.
സെപ്റ്റംബർ 27-ന് വിജയ് നേതൃത്വം നൽകിയ റാലിക്കിടെ ഉണ്ടായ തിരക്കിൽ 41 പേരുടെ മരണമാണ് സംഭവിച്ചത്. അതിനുശേഷം ടിവികെയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയായിരുന്നു.
ഇപ്പോൾ വിജയ് പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. പാർട്ടിയുടെ പ്രമുഖ നേതാക്കളായ ബസ്സി ആനന്ദ്, ആദവ് അർജുൻ, സിടിആർ നിർമ്മൽ കുമാർ, അരുൺ എന്നിവർ അടങ്ങുന്ന സംഘവുമായി വിജയ് ചർച്ച നടത്തി. കരൂർ ദുരന്തത്തിന് ശേഷം നടന്ന ഇതാദ്യമായ വിപുലമായ യോഗമായിരുന്നു അത്. പാർട്ടി സംഘടനാപരമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.
Tag: TVK President Vijay will not go to Karur today