BusinessTechWorld

മൈക്രോ ബ്ലോഗിങ്​ പ്ലാറ്റ്​ഫോം ; പുതിയ ഫീച്ചറുമായി ട്വിറ്ററും

വാഷിംഗ്ടൺ: ഓഡിയോ ട്വീറ്റ്​, ഓഡിയോ സ്​പേസസ്​ പോലുള്ള ഫീച്ചറുകൾക്ക്​ ശേഷം ലോകപ്രശസ്​തമായ മൈക്രോ ബ്ലോഗിങ്​ പ്ലാറ്റ്​ഫോം ഉപയോക്​താക്കൾക്കായി അവതരിപ്പിക്കാൻ പോകുന്നത്​ വോയിസ്​ ഡി.എമ്മുകളാണ്​. ട്വിറ്ററിലെ ഡയറക്​ട്​ മെസ്സേജ്​ സംവിധാനത്തിലാണ്​ വാട്​സ്​ആപ്പിലെ വോയിസ്​ മെസ്സേജുകൾ പോലെ ഓഡിയോ​ മെസ്സേജുകൾ അയക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തുക.

ഇന്ത്യയിലെയും ബ്രസീലിലെയും ജപ്പാനിലെയും ട്വിറ്ററാട്ടികൾക്കാണ്​ ഈ ഫീച്ചർ ആദ്യം ലഭിക്കുക. ഓഡിയോ ട്വീറ്റ്​ പോലെ 140 സെക്കൻറുകൾ വരെ വോയിസ്​ ഡിംഎം റെക്കോർഡ്​ ചെയ്യാൻ ട്വിറ്റർ യൂസർമാരെ അനുവദിക്കും.

ട്വിറ്ററിലെ മെസ്സേജസ്​ ടാബിലായിരിക്കും വോയിസ്​ ഡിഎം ചെയ്യാനുള്ള ഓപ്​ഷനുണ്ടാവുക. വരും ദിവസങ്ങളിൽ എല്ലാ യൂസർമാർക്കും ഈ സംവിധാനം ഉപയോഗിച്ച്​ മെസ്സേജുകൾ അയക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button