ചികിത്സയ്ക്ക് എത്തിയ പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു, ഡോക്ടർ അറസ്റ്റിൽ

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് പന്ത്രണ്ട് വയസ്സുകാരി ഡോക്ടറെ കാണാനായി പോയത്. എന്നാൽ ചികിത്സയ്ക്ക് എത്തിയ പന്ത്രണ്ടുകാരിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്ര അഹമ്മദ്നഗറിലാണ് സംഭവം. ശിർദ്ധിയിൽ നിന്നുള്ള ഡോ.വസന്ത് തമ്പെ എന്നയാളെയാണ് പൊലീസ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ഇയാളുടെ ആശുപത്രിയിലെത്തിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ടൻറ് ഓഫ് പൊലീസ് സോമന്ത് വാക്ചുരെ പറയുന്നു. പിതാവാണ് കുട്ടിയെ ഡോക്ടറുടെ അരികിലെത്തിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ പിതാവിനെ മരുന്ന് വാങ്ങുന്നതിനായ പറഞ്ഞ് വിട്ടു. ഇതിനു ശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
അറസ്റ്റിലായ ഇയാളെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഐപിസി വകുപ്പുകൾക്ക് പുറമെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ടൻറ് വ്യക്തമാക്കി.