യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കും ഇരട്ടവോട്ട്; പരാതി നൽകി സിപിഎം

തിരുവനന്തപുരം : കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാലിനും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170-ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടാണ് ലാലിന് ഉള്ളത്. ഇതു ചൂണ്ടിക്കാട്ടി സിപിഎം പരാതി നൽകി.
വോട്ടർപട്ടികയിൽ കണ്ണമ്മൂല സെക്ഷനിൽ 646 ക്രമനമ്ബറിലാണ് ആദ്യ വോട്ട്. കൂട്ടിച്ചേർത്ത പട്ടികയിലും ലാലിന്റെ പേരുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി ഡോ. എസ്‌എസ് ലാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവാണ് ഇരട്ടവോട്ട് വരാൻ കാരണമെന്നും ലാൽ പറയുന്നു.
നേരത്തെ പെരുമ്ബാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ പെരുമ്ബാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് എൽദോസ്. കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിന് മൂന്നു വോട്ടും രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്ന് കണ്ടെത്തിയിരുന്നു.