Kerala News

അച്ഛനറിയാതെ മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചത് അമ്മ,ചാലക്കുടിയിലെ ശൈശവ വിവാഹത്തില്‍ വീണ്ടും ട്വിസ്റ്റ്

ചാലക്കുടിയിലെ ശൈശവ വിവാഹത്തില്‍ ട്വിസ്റ്റ്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വരന്‍ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് വരന്‍ പോക്‌സോ കേസിലും പ്രതിയായി. വിവാഹത്തിനു ശേഷം യുവാവ് തന്നെ പീഡിപ്പിച്ചുവെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് യുവാവിനെതിരെ പോക്‌സോയും ചുമത്തിയത്.

മാടായിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് 17 വയസ്സാണുള്ളത്. പെണ്‍കുട്ടിയെ നിരബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് മനസിലായതോടെ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അമ്മയും യുവാവിന്റെ മാതാപിതാക്കളും ബന്ധുവും കേസില്‍ പ്രതികളാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

എലിഞ്ഞിപ്രയ്ക്ക് സമീപമുള്ള അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. തമിഴ്‌നാട്ടിലായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ ആരും വിവരമറിയിച്ചിരുന്നില്ല. പിന്നീട് അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ നവംബറില്‍ നടന്ന ആദ്യവിവാഹം മറച്ചുവെച്ചുകൊണ്ട് വീണ്ടും വിവാഹം കഴിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button