തമിഴ്‍നാട്ടിൽ നിവാര്‍ വിതച്ച ഭീതി ഒഴിയുന്നു.

ചെന്നൈ/ തമിഴ്‍നാട്ടിൽ നിവാര്‍ വിതച്ച ഭീതി ഒഴിയുകയാണ്. ചെന്നൈ ഉൾപ്പടെ കാറ്റിനും മഴക്കും കുറവുണ്ടായെങ്കിലും, പുതുച്ചേരിയിൽ കാറ്റ് വീശുന്നത് തുടരുകയാണ്. പുതുച്ചേരിയിൽ നിന്ന് 85 കിലോമീറ്റർ വടക്ക് മാറിയാണ് ഇപ്പോൾ കാറ്റിന്‍റെ സ്ഥാനം എന്നാണു കണക്കാ ക്കുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന്‍റെ വേഗം 75 മുതൽ 85 കിലോമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്.
ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് , 145 കിലോ മീറ്റർ വേഗത്തിൽ നിവാർ കരയെ തൊടുന്നത്. പിന്നീട് കാറ്റിന്റെ വേഗം 120 കിലോ മീറ്ററായി കുറയുകയായിരുന്നു. പുതുച്ചേരി, കടലൂർ, ചിദം ബരം , മാരക്കോണം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്.. റെഡ് അലർട്ട് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലാണ് കാറ്റും മഴയും കൂടുതൽ നാശം വിതിച്ചത്. കാർഷിക മേഖലയിൽ വൻ നാശനഷ്ടം ഉണ്ടായി. ഇതുവരെ നാലു മരണങ്ങൾ റിപ്പോർട്ടു ചെയ്തി ട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം ജില്ലകളിലാണ് മരണം റിപ്പോർട്ടു ചെയ്തത്. എല്ലാ പ്രധാന റോഡുകളിലും വെള്ള ക്കെട്ടും മരങ്ങൾ വീണതുകൊണ്ടുള്ള ഗതാഗത തടസവും തുടരു കയാണ്..