ഇന്ത്യൻ അടുക്കളകൾക്ക് ഇലക്ട്രിക് ഊർജം നൽകാൻ ഒരുങ്ങി കേന്ദ്രം

കേന്ദ്രസർക്കാർ പുതിയ പദ്ധതിയുമായി രംഗത്ത്.പാചകത്തിനായി കുറഞ്ഞ ചിലവിൽ വെെദ്യുതി എത്തിക്കാനൊരുങ്ങുകയാണ് കേന്ദ്രം.ഇലക്ട്രിക്ക് ഊർജ്ജം എത്തിക്കുന്നതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് അതിന്റെ ആനുകൂല്യം ലഭിക്കുക. പാചകത്തിനായി വെെദ്യുതി വലിയ തോതിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വെെദ്യുതി. അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും വെെദ്യുതി ഉപയോഗിച്ചായിരിക്കും.പവർ ഫൌണ്ടേഷൻ രൂപീകരിക്കാൻ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമായും ഒന്ന് പാചക വെെദ്യുതി കേന്ദ്രീകരിച്ചാണ്. ഇത് സമ്പദ്‌വ്യവസ്ഥ ആശ്രയിക്കുന്നതും ഇറക്കുമതിയിൽ നിന്ന് സ്വതന്ത്രമാക്കുന്നതുമാണ്.ദരിദ്രർക്കൊപ്പമാണ് സർക്കാർ.
രാജ്യം സ്വാശ്രയത്തിലേക്ക് നീങ്ങുന്നതായി കേന്ദ്രമന്ത്രി ആർ കെ സിംഗ് പറഞ്ഞു. പാവപ്പെട്ടവർക്ക് പാചകത്തിനായി കുറഞ്ഞ നിരക്കിൽ വെെദ്യുതി എത്തിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാൻമന്ത്രി ആവാസ് യോജന, ഹർ ഘർ ബിജ്ലി തുടങ്ങിയവ പാവപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരുന്നു.