CinemaLatest News

ഈശോ സിനിമക്കെതിരെ തന്‍റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് ഗോപിനാഥ് മുതുകാട്

നാദിര്‍ഷ ചിത്രം ഈശോയ്ക്കെതിരെ തന്‍റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്‍റെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്നും മുതുകാട് ഫേസ്ബുക്കില്‍ കുറിച്ചു.

മുതുകാടിന്‍റെ കുറിപ്പ്

എന്‍റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്. ഒപ്പം തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

”മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിള്‍. എങ്കില്‍, ആ വാതില്‍ നമുക്കായി തുറക്കുന്നവന്‍ യേശുവെങ്കില്‍, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കു പോലും ഈശോ എന്ന പേരിടുന്നത് അവഹേളനമാണ്. ആരുടെ സൃഷ്ടിക്കാണ് സ്വര്‍ഗത്തില്‍ നിന്ന് രക്ഷക്കായി നല്‍കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്‍റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത്” എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button