ജനങ്ങള്‍ ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍;കേന്ദ്രം.
ന്യൂഡല്‍ഹി: ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ അതിന് ഉത്തരവാദികള്‍ ബന്ധപ്പെട്ട അധികാരികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ മാര്‍ക്കറ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും മാളുകളിലും ജനങ്ങള്‍ വന്‍തോതില്‍ തടിച്ചുകൂടിയതോടെ കേന്ദ്രം കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു.
പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയാല്‍ അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കോവിഡ് രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു.
കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. അധികം വൈകാതെ തന്നെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കിയതോടെ ജനം വന്‍തോതില്‍ പുറത്തിറങ്ങുകയാണ്.
ഷോപ്പിങ് മാളുകള്‍, മാര്‍ക്കറ്റുകള്‍, ആഴ്ചച്ചന്തകള്‍, െറസ്റ്റോറന്റുകള്‍, ബാറുകള്‍, മണ്ഡികള്‍, ബസ്-റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, സ്റ്റേഡിയങ്ങള്‍, കല്യാണവേദികള്‍ തുടങ്ങിയവ ഹോട്ട്സ്പോട്ടുകളായതിനാല്‍ പെരുമാറ്റച്ചട്ടങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ഉറപ്പാക്കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.