പാറമടയിലെ സ്ഫോടനം, രണ്ട് പേർ അറസ്റ്റിലായി.

എറണാകുളം ജില്ലയിലെ ഇല്ലിക്കത്തോടിൽ പാറമടയ്ക്ക് സമീപം കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. പാറമടയുടെ മാനേജർമാരിൽ ഒരാളായ നടുവട്ടം ഇട്ടുവങ്ങപ്പടി രഞ്ജിത് (32), ചെറുകുന്നത്ത് വീട്ടിൽ അജേഷ് എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടക വസ്തുുക്കൾ ശേഖരിച്ച സ്ഥലത്ത് നിന്നും പാറമടകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നയാളാണ് അറസ്റ്റിലായ അജേഷ്. രണ്ട് അതിഥി തൊഴിലാളികളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
സംഭവത്തോടെ പാറമടയുടെ ഉടമകളായ ബെന്നി, റോബിൻ എന്നിവർ ഒളിവിൽ പോയിരുന്നു. പോലീസ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പുറമേ പാറമടയുടെ ലൈസൻസും റദ്ദാക്കിയിരിക്കുകയാണ്.
പാറമടയ്ക്ക് സമീപത്തുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതോടെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നിർദേശം പ്രകാരം പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷണം നടത്തിവരുകയാണ്.