ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കും.

ന്യൂഡൽഹി / ലോകത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ആയിരിക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ്സിന്റെ റിപ്പോർട്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 4.5 ശതമാനം വളർച്ച മാത്രമേ കൈവരിക്കാനാകൂ. ഇത് കോവിഡിന് മുമ്പുള്ള 6.5 ശതമാനത്തെക്കാൾ കുറവായിരിക്കും. കോർപറേറ്റ് ബാലൻസ് ഷീറ്റുകൾ, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴിൽ വിപണിയിലെ ബലഹീനത എന്നിവ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാക്കും. തൽഫലമായുണ്ടാകുന്ന ദീർഘകാല പ്രത്യാഘാ തങ്ങൾ ആഗോളതലത്തിൽ ഏറ്റവും മോശമായവ യായിരിക്കും. ഇത് ഇന്ത്യയുടെ വളർച്ചാ പ്രവണതയെ കോവിഡിന് മുമ്പുള്ള നിലവാ രത്തിൽ നിന്ന് ഗണ്യമായി താഴേക്കു കൊണ്ട് പോകും. ദക്ഷിണേഷ്യ യുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
കോവിഡാനന്തര ലോകത്ത് ഇന്ത്യയുടെ വളർച്ച 5 ശതമാനമായി കുറയുമെന്ന് എച്ച്എസ്ബിസി ഹോൾഡിങ്സ് പിഎൽസി പറഞ്ഞു.
2025 ഓടെ ഇന്ത്യയെ 2.8 ട്രില്യൺ ഡോളറിൽ നിന്ന് 5 ട്രില്യൺ ഡോള റിന്റെ സമ്പദ്‌വ്യവസ്ഥയാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി ലക്ഷ്യം വെച്ചിരുന്നത്. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് പ്രസിദ്ധീക രിച്ച റിപ്പോർട്ടിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ചരിത്രപരമായ മാന്ദ്യത്തിലേക്ക് കടന്നതായി പറഞ്ഞിരിക്കുകയാണ്. ലോക്ഡൗൺ മൂലം 2021 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണയ നിധിയും പ്രവചിക്കുകയുണ്ടായി.