Editor's ChoiceKerala NewsLatest NewsLocal NewsNationalNews
രണ്ട് ദിവസം പ്രായമുളള ആൺ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ

കൊല്ലം / കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദിവസം പ്രായമുളള ആൺ കുഞ്ഞിനെയാണ് ഉപേക്ഷിച്ചിരിക്കുന്നത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.