CovidKerala NewsLatest NewsLaw,NewsSabarimala
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് നിറപുത്തിരി
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ നടത്താനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്.
നിറപുത്തിരി പൂജ നടത്തും. ശബരിമലയില്‍ തന്നെ കൃഷി ചെയ്ത നെല്‍കറ്റകള്‍ ആണ് നിറപുത്തരി പൂജകള്‍ക്കായി ഉപയോഗിക്കുക. ഇന്ന് മുതല്‍ 23 വരെ ഭക്തജനങ്ങള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കും.
ഭക്തര്‍ക്ക് ഓണ സദ്യ ഒരുക്കുന്നുണ്ട്. കോവിഡ് മാനദഢങ്ങള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ 15,000 പേര്‍ക്ക് ദിവസേന ദര്‍ശനം നടത്താനാണ് അനുവാദം.
രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ ശബരി മല ദര്‍ശനത്തിന് അനുവാദമുണ്ടാകൂ.