ജപ്പാനില്‍ പിന്‍വലിച്ച ബാച്ചിലെ മൊഡേണ വാക്‌സിന്‍ ഉപയോഗിച്ചു ; രണ്ട് മരണം
ടോക്യോ: ജപ്പാനില്‍ പിന്‍വലിച്ച ബാച്ചുകളില്‍പ്പെട്ട മൊഡേണ വാക്‌സിന്‍ സ്വീകരിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മൊഡേണ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച യുവാക്കളാണ് ദിവസങ്ങള്‍ക്കകം മരിച്ചത് . ഇരുവര്‍ക്കും മുപ്പതിനോടടുത്ത് വയസുണ്ട് . മരണകാരണമെന്താണെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്.
ജപ്പാനില്‍ 863 വാക്‌സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്ത 1.63 ദശലക്ഷം മൊഡേണ വാക്‌സിന്‍ ഉപയോഗം ജപ്പാന്‍ വ്യാഴാഴ്ച നിര്‍ത്തിവച്ചിരുന്നു. ചില വാക്‌സിന്‍ സാമ്ബിളുകളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങളോ കാര്യക്ഷമതക്കുറവോ കാരണമല്ല, മുന്‍കരുതലിന്റെ ഭാഗമായാണ് വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെയും മൊഡേണ കമ്ബനിയുടെയും വിശദീകരണം.
അതിനിടെ 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് മൊഡേണ വാക്‌സിന്‍ നല്‍കാന്‍ കാനഡ അനുമതി നല്‍കി. നേരത്തേ 18 ന് മുകളില്‍ ഉള്ളവര്‍ക്കുമാത്രമായിരുന്നു മൊഡേണ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി.