accidentDeathKerala NewsLatest NewsNews
കാട്ടാക്കടയിൽ തെങ്ങ് കടപുഴകി വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം
മരിച്ചത് ചാവടി സ്വദേശികളായ വസന്തകുമാരി(65),ചന്ദ്രിക (65)എന്നിവർ

തിരുവനന്തപുരം : കാട്ടാക്കട കുന്നത്തുകാലിൽ തൊഴിലുറപ്പിനിടയിൽ തെങ്ങ് കടപുഴകി വീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം .മൂന്നു പേരുടെ നില ഗുരുതരം. മരിച്ചത് ചാവടി സ്വദേശികളായ വസന്തകുമാരി(65),ചന്ദ്രിക (65)എന്നിവർ. നാല്പതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ജോലി വിശ്രമത്തിനിടെ ഭക്ഷണം കഴിക്കുന്നിടെയായിരുന്നു അപകടം. തെങ്ങ് കടപ്പുഴക്കി മരിച്ച സ്ത്രീകളുടെ തലയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ കാരകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.