ദേശിയപാതയില്‍ രണ്ടിടത്ത് വാഹനാപകടം, രണ്ട് പേർ മരിച്ചു

.കൊയിലാണ്ടി :ദേശിയപാതയില്‍ രണ്ടിടത്ത് ഉണ്ടായ വാഹന അപകടങ്ങളില്‍ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി ടൗണിലെ പഴയ ചിത്ര ടാക്കിസിനു സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ കാസര്‍ഗോഡ് ബന്ദിയോട് സ്വദേശി ഫാസില്‍ (27) മരിച്ചു. കൂടെ ഉണ്ടായിരുന്ന ദുല്‍ഫാന്‍ മാലിക്കിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്ന കാറ് നിര്‍ത്തിയിട്ട ടാങ്കറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അരങ്ങാടത്ത് നിസ്സാന്‍ ലോറി നിയന്ത്രണം വിട്ട് ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ നടുവണ്ണൂര്‍ സ്വദേശി ഏരിക്കണ്ടി മൊയ്തിയാണ് മരണപ്പെട്ടത്. ഹാര്‍ബാര്‍ അടച്ചതിനെ തുടര്‍ന്ന് മത്സ്യം എടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ആളുകളെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിസ്സാന്‍ ലോറി നിയന്ത്രണം വിടുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സി ഐ കെ സി സുഭാഷ്ബാബു സ്ഥലത്തെ എത്തി നടപടികള്‍ സ്വീകരിച്ചു.