സിനിമയില്‍ അവസരം നൽകാമെന്ന് പറഞ്ഞു യുവതിയെ പീഡിപ്പിച്ചു, ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ആല്വിൻ ആന്റണി ഒളിവിൽ പോയി.

സിനിമയില്‍ അവസരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ നിര്‍മ്മാതാവ് ആല്വിൻ ആന്റണി ഒളിവിൽ പോയി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആൽവിൻ ആന്റണിക്കെതിരെ പരാതി ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച്ചയാണ് ആൽവിൻ ആൻ്റണിക്കെതിരെ ഇരുപതുകാരി പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നാല് തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 22കാരിയായ മോഡല്‍ നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
ആൽവിൻ ആന്റണിയുടെ പനമ്പള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും എറണാകുളം സൗത്ത് പൊലീസ് പരിശോധനക്കെത്തിയെങ്കിലും ആല്‍വിനെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതിക്കായി തെരച്ചിൽ നടത്തിവരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ഇരുപതുകാരിയായ പരാതിക്കാരി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു വരുകയാണ്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു നാല് തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. രണ്ടുദിവസം മുമ്പാണ് പെൺകുട്ടി പരാതി നൽകിയത്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചതായാണ് ആരോപിക്കുന്നത്. അമർ അക്ബർ അന്തോണി, ഒരു പഴയ ബോംബ് കഥ, ഡാഡി കൂൾ, ഓം ശാന്തി ഓശാന, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് ആൽവിൻ ആന്റണി. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് ചൂഷണം ചെയ്യുന്ന കാസ്റ്റിങ് കൌച്ച് എന്ന പ്രവണത മലയാള സിനിമയിൽ വൻതോതിൽ നടക്കുന്നു എന്നതിന് മുഖ്യ തെളിവായാണ് ഇതിനെ കാണേണ്ടത്.
മലയാള സിനിമക്ക് കനത്ത നാണക്കേടാണ് പുതിയ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഹിറ്റുകളുടെ നിർമ്മാതാവായ ഇടം നേടിയിട്ടുള്ള ആൽവിൻ ആന്റണിക്കെതിരെയുള്ള ആരോപണം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കും. ആല്വിന് ആന്റണിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് പരാതി നല്‍കുന്നതെന്ന് യുവതി പറഞ്ഞിട്ടുണ്ട്. പരാതിയിൽ പോലീസ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.