CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNews

അതി ദുരൂഹതയുമായി ടോവിനോ ചിത്രം’കള’യുടെ ടീസർ പുറത്തിറങ്ങി.

അതിവേഗ സംഗീതവും, അതി ദുരൂഹത ജനിപ്പിക്കുന്ന ഛായാഗ്രഹണവും ഒക്കെയായി ടോവിനോ തോമസ് ചിത്രം’കള’യുടെ ടീസർ പുറത്തിറങ്ങി. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ‘കള’ ഒരു ത്രില്ലർ സ്വഭാവമുള്ള സിനിമയാണെന്ന സൂചനയാണ് ടീസർ പറയുന്നത്. ടോവിനോയുടെ ജന്മദിനത്തിലാണ് ‘കള’യുടെ ടീസർ യു ട്യൂബ് വഴി പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടോവിനോയ്ക്ക് പരിക്കേറ്റിരുന്നത്. രോഹിത് വിഎസിന്റെ മൂന്നാമത്തെ സിനിമയാണ് ‘കള’. ‘ഇബ്ലീസ്’,’അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ ചിത്രങ്ങൾ രോഹിത് ഇതിനു മുൻപ് സംവിധാനം ചെയ്തിട്ടുണ്ട്. യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് കളയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അഖില്‍ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലിവിങ്സ്റ്റണ്‍ മാത്യു ആണ് എഡിറ്റിംഗ്. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവർ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും ‘കള’യുടെ സഹനിര്‍മ്മാതാക്കൾ കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button