indiaLatest NewsNationalNews

ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടുകുട്ടികൾ കൂടി മരിച്ചു; കഫ് സിറപ്പ് ഉപയോഗിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി

ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടുകുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ് സിറപ്പ് ഉപയോഗിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. ഇവർ എല്ലാവരും ‘കോൾഡ്രിഫ്’ എന്ന ചുമമരുന്ന് കഴിച്ചവരായിരുന്നു.

ലബോറട്ടറി പരിശോധനയിൽ, ഈ കഫ് സിറപ്പിൽ വിഷമുള്ള വ്യാവസായിക രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് മധ്യപ്രദേശ് സർക്കാർ ‘കോൾഡ്രിഫ്’ കഫ് സിറപ്പ് സംസ്ഥാനത്ത് നിരോധിച്ചു. തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ, മരുന്നിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉള്ളതായി കണ്ടെത്തിയതായും മധ്യപ്രദേശ് സർക്കാരിനെ അറിയിച്ചു.

ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിഷമുള്ള കഫ് സിറപ്പ് കുട്ടികൾക്ക് നിർദേശിച്ച ഡോക്ടർ പ്രവീൺ സോണിയെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്വാരയിലെ പരാസിയയിൽ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന പ്രവീൺ സോണി സർക്കാർ ഡോക്ടറുമാണ്. അദ്ദേഹത്തിന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികള്ക്കാണ് ഈ മരുന്ന് നൽകപ്പെട്ടത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മിച്ച തമിഴ്നാട് കാഞ്ചീപുരത്തെ സ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ മധ്യപ്രദേശ് സർക്കാർ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tag: Two more children die after taking cough syrup; number of children who died from cough syrup rises to 11

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button