CinemaKerala NewsLatest News

സിനിമ ടെലിഗ്രാമില്‍ കണ്ടിട്ട് പ്രൊഡ്യൂസര്‍ക്ക് പണം അയക്കുന്നവര്‍

ജിയോ ബേബി സംവിധാനം ചെയ്ത് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിട്ടും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നീ സ്ട്രീം എന്ന ഓണ്‍ലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 140 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്തുവേണം ചിത്രം കാണാന്‍. എന്നാല്‍ ടെലിഗ്രാമിലൂടെ ചിത്രം കണ്ട ചിലര്‍ നിര്‍മാതാവിന് നല്‍കണമെന്ന് പറഞ്ഞ് 140 രൂപ അയക്കുന്നുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. പണം നല്‍കുന്നതിനെക്കുറിച്ച് പറയാന്‍ നിരവധി കോളുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ടെലിഗ്രാമില്‍ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസര്‍ക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകള്‍ വന്നു കൊണ്ടിരിക്കുന്നു.അവര്‍ അക്കൗണ്ടില്‍ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്‌നേഹം മനുഷ്യരേ- ജിയോ ബേബി കുറിച്ചു.

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുക്കളയിലേക്ക് ചുരുങ്ങിപ്പോകേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. കൂടാതെ ശബരിമല സ്ത്രീ പ്രവേശനം, ആര്‍ത്തവം തുടങ്ങിയ വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ പിന്തുണച്ചും സ്വന്തം അനുഭവവും വ്യക്തമാക്കിയും രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button