HealthLatest NewsNational

പുരുഷന്മാര്‍ സൂക്ഷിക്കുക; ബ്ലാക്ക് ഫംഗസ് അപകടകാരി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തില്‍ ഭീതിയുയര്‍ത്തുന്ന ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതല്‍ വ്യാപിച്ചത്​ പുരുഷന്‍മാരിലെന്ന്​ പഠനം. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരാണെന്നാണ്​ കണ്ടെത്തല്‍.

രാജ്യത്തെ നാലു ഡോക്​ടര്‍മാര്‍ രോഗം ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തി​ന്റെ അടിസ്​ഥാനത്തിലാണ്​ നിഗമനം. ‘മുകോര്‍മൈകോസിസ്​ -കോവിഡ്​ 19’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ രോഗം ബാധിച്ച 101 പേരില്‍ 79 പേരും പുരുഷന്‍മാരായിരുന്നു. ഇതില്‍ പ്രമേഹ രോഗികള്‍ക്കാണ്​ രോഗസാധ്യതയെന്നും പറയുന്നു.

രോഗം സ്​ഥിരീകരിച്ച 83 പേര്‍ക്കും പ്രമേഹമുണ്ടായിരുന്നു.സ്​റ്റിറോയിഡ്​ ഉപയോഗിച്ചിരുന്നവരാണ്​ ഇവര്‍. കൂടാതെ മൂക്കിലും സൈനസിലുമായിരുന്നു ഫംഗസ്​ ബാധ. രോഗം ബാധിച്ച ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നിവിടങ്ങളിലുള്ളവരെയാണ്​ പഠന വിധേയമാക്കിയത്​. ഫംഗസ്​ ബാധിച്ച 101 പേരില്‍ 31 പേര്‍ മരിച്ചു. 60 പേര്‍ക്ക്​ മാത്രമായിരുന്നു പ്രത്യക്ഷത്തില്‍ രോഗലക്ഷണം. ഇതില്‍ 41 പേര്‍ രോഗമുക്തി നേടിയതായും പറയുന്നു.

കൊല്‍ക്കത്തയിലെ ജി.ഡി ആശുപത്രിയിലെ ഡോക്​ടര്‍മാരായ അവദേശ്​ കുമാര്‍ സിങ്​, റിതു സിങ്​ മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്​ടര്‍ ശശാങ്ക്​ ജോഷി, ഡല്‍ഹിയിലെ ഡോ. അനൂപ്​ മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. രോഗം ബാധിച്ച ഇന്ത്യയിലെ 82 പേരെയും യു.എസിലെ ഒന്‍പതുപേരെയും ഇറാനിലെ മൂന്നുപേരെയുമാണ്​ പഠനവിധേയമാക്കിയത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button